27 May Thursday
1000 കോടി രൂപയുടെ മാനനഷ്ടക്കേസും 
കൊടുത്തു

രാംദേവിനെതിരെ ദേശദ്രോഹത്തിന്‌ കേസെടുക്കണം: ഐഎംഎ ; പ്രധാനമന്ത്രിക്ക്‌ കത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021


ന്യൂഡൽഹി
ബാബ രാംദേവിനെതിരെ ഉടൻ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്ന്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു. രാംദേവ്‌ വാക്‌സിനേഷനെതിരെ തെറ്റായ പ്രചരണം നടത്തുകയും കോവിഡ്‌ ചികിത്സ സംബന്ധിച്ച്‌ സർക്കാർ പ്രോട്ടോകോളുകളെ വെല്ലുവിളിക്കുകയും ചെയ്യുകയാണെന്ന്‌ പ്രധാനമന്ത്രിക്ക്‌ എഴുതിയ കത്തിൽ ഐഎംഎ ചൂണ്ടിക്കാട്ടി.

അലോപ്പതിക്കെതിരെ ഉന്നയിച്ച പരാമർശത്തിൽ ബാബ രാംദേവിനെതിരെ  ഐഎംഎ 1000 കോടി രൂപയുടെ മാനന്‌ഷടക്കേസും കൊടുത്തു. 15 ദിവസത്തിനകം രേഖാമൂലം മാപ്പ്‌ പറയണമെന്നും പരാമർശം തിരുത്തി വീഡിയോ പോസ്റ്റ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ ഐഎംഎ ഉത്തരാഖണ്ഡ്‌ ഘടകമാണ്‌ നോട്ടീസ്‌ അയച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top