CricketLatest NewsNewsSports

ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്

കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ ഷെഡ്യൂൾ ചെയ്ത രാജ്യാന്തര മത്സരങ്ങളുള്ളതിനാലാണ് ഓസ്‌ട്രേലിയൻ താരങ്ങൾ ഐപിഎല്ലിൽ പങ്കെടുക്കില്ലെന്ന് ഓസ്‌ട്രേലിയൻ ബോർഡ് വ്യക്തമാക്കിയത്.

ഓസ്ട്രേലിയയ്ക്ക് വരാനിരിക്കുന്ന വിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളാണ് മുന്നിലുള്ളത്. അതേസമയം, പേസർ പാറ്റ് കമ്മിൻസ്, ഓപ്പണർ ഡേവിഡ് വാർണർ എന്നിവർക്ക് വിൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. വിൻഡീസ് പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശ് പര്യടനം, തുടർന്ന് ഐപിഎൽ, ടി20 ലോകകപ്പ് എല്ലാം അടുത്തടുത്താണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരിക്കുന്നത്.

ഈ കാരണങ്ങൾ മുൻനിർത്തിയാണ് താരങ്ങൾ ഐപിഎല്ലിൽ നിന്ന് വിട്ട് നിന്നേക്കുമെന്ന സൂചന നൽകുന്നത്. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായാണ് ഐപിഎൽ പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. 31 മത്സരങ്ങളാണ് ഇനി ഈ സീസണിൽ ബാക്കിയുള്ളത്.

shortlink

Related Articles

Post Your Comments


Back to top button