27 May Thursday

ബംഗ്ലാദേശിന് പരമ്പര

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021


ധാക്ക
ശ്രീലങ്കക്കെതിരായ രണ്ടാം മത്സരവും ജയിച്ച് ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് പരമ്പര നേടി. മഴ നിയമപ്രകാരം 103 റണ്ണിനാണ് ജയം. സ്കോർ: ബംഗ്ലാദേശ് 246, ലങ്ക 9ന്‌ 149

മഴ മൂലം ലങ്കയുടെ വിജയലക്ഷ്യം 40 ഓവറിൽ 245 റണ്ണായി പുതുക്കി നിശ്ചയിച്ചിരുന്നു. മെഹ്ദി ഹസ്സനും മുസ്തഫിസുർ റഹ് മാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 24 റണ്ണെടുത്ത ലങ്കൻ ഓപ്പണർ ധനുഷ്ക ഗുണ തിലകയാണ് മുന്തിയ സ്കോറുകാരൻ. ബംഗ്ലാദേശിനു വേണ്ടി സെഞ്ചുറി നേടിയ മുഷ്ഫിഖർ റഹീമാണ് കളിയിലെ താരം. 127 പന്തിൽ 125 റണ്ണെടുത്തു. അവസാന കളി 28 നാണ്. ലങ്കക്കെതിരെ ബംഗ്ലാദേശിന്റെആദ്യ പരമ്പര നേട്ടമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top