27 May Thursday

മദ്യം വീട്ടുപടിക്കൽ എത്തിക്കില്ല: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021


തിരുവനന്തപുരം
മദ്യം ഓൺലൈനായി വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി പരിഗണനയിലില്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.  മാധ്യമങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. മദ്യവർജനമാണ് ഇടതുജനാധിപത്യമുന്നണിയുടെ നിലപാട്. മദ്യം വേണ്ടവർക്ക് കഴിക്കാം. അല്ലാത്തവർക്ക് വേണ്ടെന്ന് വയ്ക്കാം. മദ്യം അത്യാവശ്യ വസ്തുവായി കണ്ട് അത്‌ സുലഭമായി ലഭ്യമാക്കില്ല. ബെഫ്‌ക്യൂ ആപ്‌ വഴി മദ്യവിതരണത്തിന്‌ തീരുമാനമെടുത്തിട്ടില്ല. ആപ്പിന്റെ പേരിലുള്ള പരാതികളും വിമർശനങ്ങളും പരിശോധിക്കും. ലോക്‌ഡൗൺ നീക്കുമ്പോൾ സാമൂഹ്യ അകലം ഉറപ്പാക്കി മദ്യവിതരണം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top