27 May Thursday

യുപിയിൽ വാക്‌സിനുകൾ 
കലർത്തി നൽകി ; ആദ്യ ഡോസായി കോവിഷീൽഡും പിന്നീട്‌ കോവാക്‌സിനും നൽകി

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021


സിദ്ധാർത്ഥ്‌നഗർ
ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ 20 ഗ്രാമീണർക്ക്‌ വ്യത്യസ്‌ത വാക്‌സിനുകൾ കലർത്തി നൽകി. ആദ്യ ഡോസായി കോവിഷീൾഡും രണ്ടാം ഡോസായി കോവാക്‌സിനുമാണ്‌ നൽകിയത്‌. നേപ്പാൾ അതിർത്തിയിലെ സിദ്ധാർത്ഥ്‌നഗർ ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ്‌ ഗുരുതരവീഴ്‌ചയുണ്ടായത്‌. ഏപ്രിൽ ഒന്നിനും മെയ്‌ 14നുമായിരുന്നു കുത്തിവയ്‌പ്. രണ്ടാം കുത്തിവയ്‌പ്പിനു മുമ്പ്‌ തങ്ങളോട്‌ ഒന്നും അന്വേഷിച്ചില്ലെന്ന്‌ രാം സൂരത്ത്‌ എന്ന വയോധികൻ പറഞ്ഞു. മരുന്നുമാറിയെന്ന്‌ തങ്ങൾ പിന്നീടാണ്‌ അറിഞ്ഞത്‌. ആരോഗ്യവകുപ്പിൽനിന്ന്‌ ഒരാൾപോലും അന്വേഷിച്ചെത്തിയിട്ടില്ല. തെറ്റു സംഭവിച്ചെന്ന്‌ ഒരു ഡോക്ടർ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുവരെയില്ലെന്ന്‌ ചീഫ്‌ മെഡിക്കൽ ഓഫീസർ സന്ദീപ്‌ ചൗധരി പറഞ്ഞു. വീഴ്‌ചയുണ്ടായെന്നും അന്വേഷണം പ്രഖ്യാപിച്ചെന്നും ചൗധരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top