പാലക്കാട്> പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠന്‍ എംപി രാജിശവച്ചു. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തെ തുടർന്ന് ശ്രീകണ്ഠന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എ വി ഗോപിനാഥ് അടക്കമുള്ള ജില്ലാ നേതാക്കൾ ഈ ആവശ്യമുന്നയിച്ചിരുന്നു.
നേതൃമാറ്റമാവശ്യപ്പെട്ട് കോൺഗ്രസിനുള്ളിൽ രൂക്ഷമായ പ്രതിസന്ധിയുടെ ഭാഗമായാണ് രാജിയെന്ന് പറയുന്നു. പല ഡിസിസികളും പുനസംഘടിപ്പിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് വി കെ ശ്രീകണ്ഠന്‍ അറിയിച്ചു. ഇന്ന് തന്നെ രാജി അംഗീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..