KeralaLatest NewsNews

ആശങ്കയായി ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഈ ജില്ലയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 20 പേരാണ് ചികിത്സയിലുള്ളത്

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്കയായി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 20 പേരാണ് ഇവിടെ മാത്രം ചികിത്സയിലുള്ളത്.

Also Read: വാക്‌സിന്‍ ഏറ്റവും അധികം പാഴാക്കുന്ന അഞ്ച് സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രം; നാണംകെട്ട് കോണ്‍ഗ്രസ്

ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കുള്ള മരുന്നിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ഇന്നലെ വൈകുന്നേരം എത്തുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. ഇന്ന് മരുന്ന് എത്തുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍.

വളരെ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന രോഗമാണ് മ്യൂകര്‍മൈകോസിസ്. നേരത്തേ തന്നെ ഈ രോഗത്തിന്റെ 40 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ മ്യൂകര്‍മൈകോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സമയം മുതല്‍ തന്നെ കേരളത്തില്‍ ജാഗ്രത സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button