27 May Thursday

നിയന്ത്രണങ്ങള്‍ പാലിക്കുക; യാത്ര മുടങ്ങുന്നത് ഒഴിവാക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday May 26, 2021

സുബൈര്‍ കണ്ണൂര്‍

 
മനാമ > ബഹ്‌റൈനിലേക്ക് യാത്ര തിരിക്കുന്ന പ്രവാസികകള്‍ കോവിഡ് പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൃത്യമായി മനസിലാക്കുകയും പാലിക്കുകയും ചെയ്യണമെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി കമ്മീഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. ഇതുവഴി അവസാന നിമിഷം യാത്ര മുടങ്ങുന്നത് ഒഴിവാക്കാന്‍ കഴിയും. 
 
ലോകമെമ്പാടും കഴിഞ്ഞ ഒന്നര വര്‍ഷമായി കോവിഡെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിമാന താവളങ്ങള്‍ അടച്ചിട്ടപ്പോള്‍,  പ്രവാസി സഹോദരങ്ങള്‍ക്ക് അനായാസം യാത്രാനുമതി നല്‍കിയ ലോകത്തിലെ അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍. സ്വദ്വേശി വിദേശി വ്യത്യാസമില്ലാതെ കോവിഡിന്റെ എല്ലാ ആനുകൂല്യവും ഭരണകൂടം ഉറപ്പുവരുത്തിയിരുന്നു. 
 
എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബഹ്‌റൈന്‍ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും അവരവരുടെ സുരക്ഷയെയും ജനങ്ങളുടെ സുരക്ഷയെയും മുന്‍ നിര്‍ത്തി നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ബഹ്‌റൈനിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് വിശിഷ്യാ കേരളീയര്‍, അവര്‍ എവിടെ നിന്നു ടിക്കറ്റ് എടുത്താലും പുതിയ നനിബന്ധനകള്‍ പാലിക്കണം. അല്ലാത്ത പക്ഷം ഒരു പക്ഷെ നാട്ടില്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി നിങ്ങളുടെ ടിക്കറ്റിന്റെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അവിടെ നിന്നും മാനദണ്ഡങ്ങള്‍ പാലിച്ചല്ല വരുന്നതെങ്കില്‍ ഇവിടെ പുറത്തിറങ്ങിങ്ങാന്‍ കഴിയാതെ തിരിച്ചു പോകേണ്ടി വരുകയോ കൂടുതല്‍ ക്യാഷ് ചിലവഴിക്കേണ്ടിവരുകയോ ചെയ്‌തേക്കാം. ഇവിടെ സാധ്യതകള്‍ക്കും ശ്രമങ്ങള്‍ക്കും അപ്പുറം ശരിയായ മാനദണ്ഡം പാലിക്കലാണ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നല്ലത്. 
 
താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കുക: 
 
1. ബഹ്‌റൈനില്‍ റെസിഡന്‍്‌സ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ യാത്രാ അനുമതി ഉള്ളത്. 
2. പുതിയ തൊഴില്‍ വിസകാര്‍ക്കു ഗള്‍ഫ് എയര്‍ യാത്രാ അനുമതി നല്‍കുന്നില്ല.
3. യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും 10 ദിവസത്തെ ക്വാറന്റയ്‌നില്‍ കഴിയണം.
4. വിമാനം കയറിന്നതിനു 48 മണിക്കൂര്‍ ഉള്ളിലുള്ള പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതിലെ ക്യൂആര്‍ കോഡ് മെഷീന്‍ റീഡ് ചെയ്യാന്‍ കഴിയുന്നതാണെന്നു ഉറപ്പു വരുത്തണം.
5. ഇവിടെ വന്നു കഴിഞ്ഞാല്‍ ഉള്ള എയര്‍പോര്‍ട്ട് കോവിഡ് ടെസ്റ്റിനും അതിനു ശേഷമുള്ള ടെസ്റ്റിനുമായി ബിഅവെയര്‍ ആപ്പ് വഴി 36 ദിനാര്‍ അടക്കണം. ഇല്ലെങ്കില്‍ ആ പണം കയ്യില്‍ കരുതണം.
6. വിമാനം കയറും മുന്‍പ് ക്വാറന്റയ്‌ന് ബഹ്‌റൈന്‍ എന്‍എച്ച്ആര്‍എ അംഗീകരിച്ച ഹോട്ടലിന്റെ ബുക്കിംഗ് പേപ്പര്‍ തന്നെ കാണിക്കണം. 
7. ഇല്ലെങ്കില്‍ സ്വന്തമായി ഫ്‌ളാറ്റ് / റൂം ഉള്ളവര്‍ അവരുടെ പേരിലുള്ള ഇലക്ട്രിസിറ്റി ബില്ലോ, എഗ്രിമെന്റോ കാണിക്കണം.
8. ബഹറിനില്‍ നിന്നും വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും പത്തുദിവസം ക്വാറന്റയ്ന്‍ നിര്‍ബന്ധമാണ്. ബഹറിനില്‍ എയര്‍പോര്‍ട്ടില്‍ വരുന്ന ദിവസം ഒരു കോവിഡ് ടെസ്റ്റും പത്താമത്തെ ദിവസം മറ്റൊരു ടെസ്റ്റും  ഉണ്ട്. അത് നെഗറ്റീവായാല്‍ നിങ്ങളുടെ ക്വാറന്റയ്ന്‍ അവസാനിക്കും.  
9. നാട്ടില്‍ നിന്നും വിദേശത്തേക്ക് യാത്രക്ക് തയ്യാറാവുന്നവര്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും പാസ്‌പോര്‍ട്ടായിരിക്കണം തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത്. എന്നാല്‍മാത്രമെ പാസ്‌പോര്‍ട്ട് നമ്പര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിച്ച് വരികയുള്ളു.
 
സുരക്ഷയെ മുന്‍നിര്‍ത്തി ഓരോ സര്‍ക്കാരും ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം. ഊഹാപോഹങ്ങള്‍ക്കോ കിംവദന്തികള്‍ക്കോ പിന്നാലെ പോകുകയോ വിശ്വസിക്കുകയോ ചെയ്യരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ നല്‍കുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top