Latest NewsNewsFootballSports

ക്ലബുമായി പുതിയ കരാർ ചർച്ചയ്ക്കില്ലെന്ന് ഹാരി കെയ്ൻ

ഈ സീസണോടെ ടോട്ടൻഹാം വിടാനൊരുങ്ങുന്ന ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്ൻ ക്ലബുമായി പുതിയ കരാർ ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി. കെയ്നിന് വേതനം കൂട്ടി നൽകികൊണ്ട് ക്ലബിൽ നിലനിർത്താനുള്ള തീരുമാനത്തിലായിരുന്നു ടോട്ടൻഹാം ഉടമകൾ. എന്നാൽ ക്ലബുമായി ഒരു കരാർ ചർച്ചയ്ക്കും ഇല്ലെന്നും ഇനി ക്ലബിൽ തുടരില്ലെന്നും ഹാരി കെയ്ൻ വ്യക്തമാക്കി. താരത്തിന് ഇനിയും ടോട്ടൻഹാമിൽ രണ്ടു വർഷത്തിലേറെ കരാർ ബാക്കിയുണ്ട്.

ടീമിന് കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്തതാണ് 27കാരനായ താരം ക്ലബ് വിടാൻ കാരണം. ഈ സീസണിൽ യൂറോ കപ്പിന് മുമ്പായി തന്റെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കണമെന്ന് ഹാരി കെയ്ൻ ക്ലബ് അധികൃതരെ അറിയിച്ചിരുന്നു. അവസാന കുറച്ചു വർഷങ്ങളായി ടോട്ടൻഹാമിന്റെയും ഇംഗ്ലണ്ടിന്റെയും ഏറ്റവും പ്രധാനപ്പെട്ട താരമാണ് കെയ്ൻ.

shortlink

Related Articles

Post Your Comments


Back to top button