KeralaLatest NewsNews

കേരളത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു, പാര്‍ട്ടിയില്‍ അടിമുടി അഴിച്ചു പണിക്ക് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖം മിനുക്കാന്‍ തയ്യാറെടുത്ത് ഹൈക്കമാന്‍ഡ്. പ്രതിപക്ഷ നേതാവിന് പിന്നാലെ പാര്‍ട്ടി ജില്ലാ ഘടകങ്ങളിലും അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് സൂചന. പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷം 14 ജില്ലകളിലേയും ഡിസിസി അദ്ധ്യക്ഷന്‍മാര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. ബുധനാഴ്ച പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം വി.കെ.ശ്രീകണ്ഠന്‍ എംപി രാജിവെച്ചിരുന്നു. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടും അദ്ദേഹം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു.

Read Also : ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നഗരം ശുചീകരിക്കാൻ ലക്ഷങ്ങൾ; പൊങ്കാലയുടെ പേരിൽ പാർട്ടിയ്ക്ക് തലവേദന സൃഷ്ടിച്ച് ബേബി മേയര്‍

പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ അഴിച്ചു പണിയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എഐസിസി ലക്ഷ്യമിടുന്നത്. അഴിച്ചുപണി താഴെത്തട്ട് മുതല്‍ വേണമെന്നുള്ള കര്‍ശന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കെപിസിസി അധ്യക്ഷന് പുറമേ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും പുതുമുഖം എത്തും.

shortlink

Related Articles

Post Your Comments


Back to top button