26 May Wednesday

പുതുച്ചേരിയിൽ മന്ത്രിസഭാ രൂപീകരണം നീളുന്നു ; എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 26, 2021


പുതുച്ചേരി
പുതുച്ചേരിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്‌ച നടക്കും. എൻആർ കോൺഗ്രസ്‌ എംഎൽഎ കെ ലക്ഷ്‌മിനാരായണൻ ആദ്യം പ്രോടേം സ്‌പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട 30 എംഎൽഎമാർക്ക്‌ പുറമെ  കേന്ദ്രസർക്കാർ നാമനിർദേശംചെയ്‌ത മൂന്ന്‌ ബിജെപിക്കാരും സത്യപ്രതിജ്ഞ ചെയ്യും. പുതുച്ചേരി നിയമസഭയിൽ ആകെ 33 അംഗങ്ങളാണുള്ളത്‌. 

ഏപ്രിൽ ആറിന്‌ നടന്ന തെരഞ്ഞെടുപ്പിൽ എൻആർ കോൺഗ്രസിന്‌ 10 സീറ്റടക്കം എൻഡിഎ സഖ്യം 16 സീറ്റിലാണ്‌ വിജയിച്ചത്‌. എൻആർ കോൺഗ്രസ്‌ നേതാവ്‌ എൻ രംഗസ്വാമി മുഖ്യമന്ത്രിയായി  അധികാരമേറ്റിരുന്നെങ്കിലും ബിജെപിയുമായുള്ള തർക്കം മൂലം മന്ത്രിസഭ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനമടക്കം മൂന്ന്‌ മന്ത്രിസ്ഥാനവും സ്‌പീക്കർ പദവിയുമാണ്‌ ബിജെപി ആവശ്യപ്പെടുന്നത്‌. അതുമൂലം മന്ത്രിമാരുടെ എണ്ണം ഏഴാക്കിയേക്കും. സാധാരണ പുതിച്ചേരിയിൽ ആറംഗ മന്ത്രിസഭയാണ്‌ ഉണ്ടാവാറ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top