26 May Wednesday

കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ഇഷ്ടിക ലോറിയിടിച്ച് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 26, 2021


 കരുനാഗപ്പള്ളി >നിർത്തിയിട്ടിരുന്ന കണ്ടയ്നർ ലോറിയുടെ പിന്നിൽ ഇഷ്ടിക കയറ്റി വന്ന ലോറിയിടിച്ച്‌ ഒരാൾ മരിച്ചു. 4 പേർക്ക്‌ പരിക്കേറ്റു.  ദേശീയ പാതയിൽ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനു സമീപമാണ്‌ അപകടം. കൊല്ലത്തേക്ക്‌ പോകുന്ന ലോറിയാണ്‌ അപകടത്തിൽപ്പെട്ടത്‌.

കരുനാഗപ്പള്ളി തൊടിയൂർ, വേങ്ങറ,വിളയിൽവീട്ടിൽ ഹുസൈൻ ( 52 ) ആണ് മരണപ്പെട്ടത്.പുലർച്ചെ നാലര മണിയോടെയാണ് സംഭവം.അപകടസമയത്ത് മഴയുണ്ടായിരുന്നു. ഇതു മൂലം ഡ്രൈവറുടെ കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്ന് കരുതുന്നു.ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.

ലോറിയുടെ ക്യാബിനിലുണ്ടായിരുന്ന ഹുസൈൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.ഡ്രൈവർ ഉൾപ്പടെ 4 പേർക്ക് പരുക്കേറ്റു. കരുനാഗപ്പള്ളി ഫയർഫോഴ്സ്  ലോറിയുടെ ക്യാബിൻ കട്ട് ചെയ്താണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.കരുനാഗപ്പള്ളി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അബ്ദുൽ റഹ്മാന്റെ  ഫാത്തി കുഞ്ഞിന്റെയും  മൂത്ത മകനാണ് ഹുസൈൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top