26 May Wednesday

അഡ്വ. വർക്കി പൈക്കട അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 26, 2021


കോഴിക്കോട് ->  മലബാറിലെ പ്രമുഖ അഭിഭാഷകൻ വർക്കി പൈക്കട(96) നിര്യാതനായി.  വാർധക്യസഹജമായ അസുഖത്തെത്തുടർന്ന്‌ കോൺവെന്റ്‌ റോഡിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10ന്‌ മാവൂർ ക്രിസ്‌തുരാജ പള്ളി സെമിത്തേരിയിൽ.                                         

പാലായിലെ  പൈകട കുടുംബാംഗമാണ്‌.   തിരുച്ചിറപ്പള്ളി സെന്റ്‌ ജോസഫ്സ്‌ കോളേജിൽ നിന്ന്‌ എംഎയും - മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. 1956 ൽ കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് ബാറിൽ പ്രാക്ടീസ് ആരംഭിച്ചു. അഡ്വ. കേരളവർമയുടെ ജൂനിയറായാണ്‌ തുടക്കം. പി കെ ലക്ഷണ അയ്യരുടെ കൂടെ സിവിലിലും കുഞ്ഞിരാമമേനോന്റെ കൂടെ ക്രിമിനലിലും  പരിശീലിച്ചു.

1960 ൽ സ്വന്തമായി  പ്രാക്ടീസ് ആരംഭിച്ചു. - അക്കാലത്ത്  പി ടി ചാക്കോയൊടൊപ്പം  കുറ്റ്യാടിയിലെ മലമുകളിൽ കേസന്വേഷണത്തിന്റെ ഭാഗമായി ഒന്നിച്ച് പോയി.  ചാക്കോയുടെ അന്ത്യസമയത്ത് കൂടെയുണ്ടായിരുന്നു.  കേരള കോൺഗ്രസ്‌ നേതാവ്‌  കെ എം  മാണി കോഴിക്കോട് ബാറിൽ പ്രാക്ടീസ് ആരംഭിച്ചപ്പോൾ മുതലുള്ള  ആത്മബന്ധം അവസാനം  വരെ തുടർന്നു. കുടിയേറ്റ–- കാർഷിക ഭൂമി പ്രശ്നങ്ങളിൽ - കോടതി വ്യവഹാരങ്ങൾക്ക് കർഷക ജനതക്ക് എന്നും ഒരത്താണിയായിരുന്നു പൈക്കട.  

കലിക്കറ്റ്‌ ബാർ അസോസിയേഷൻ പ്രസിഡന്റായും - പബ്ലിക്‌ പ്രോസിക്യൂട്ടറായും ഏറെക്കാലം പ്രവർത്തിച്ചു.              സാമൂഹ്യ–-- കായിക രംഗത്തും  മുന്നിൽ നിന്ന വക്കീൽ.  നല്ല  ടെന്നീസ് കളിക്കാരൻ കൂടിയായിരുന്നു. കോസ്‌മോപൊളിറ്റൻ ക്ലബ്ബ്‌ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ  പി ജെ ജോസഫ് കൈനടിയുടെ സഹോദരി  പരേതയായ അമ്മിണിയാണ് ഭാര്യ. - മക്കൾ: ഡോ. എലിസബത്ത്(ഗീത),- ടെസ്സി.  മരുമക്കൾ: ഡോ. ബാബു ജോർജ്‌ വെള്ളാപ്പള്ളി (എടത്വാ), ടോണി കുരുവിള ആനത്താനം (കാഞ്ഞിരപ്പള്ളി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top