KeralaLatest NewsNews

ദേശീയപാതയില്‍ ലോറിയിടിച്ച്‌ മറിഞ്ഞ സ്‌കൂട്ടറിന് തീപിടിച്ചു ; വീഡിയോ ദൃശ്യങ്ങൾ

ആറ്റിങ്ങല്‍ : ദേശീയപാതയില്‍ മൂന്നുമുക്കിന് സമീപം ലോറിയിടിച്ച്‌ മറിഞ്ഞ സ്‌കൂട്ടറിന് തീപിടിച്ചു. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് പരിക്കുണ്ട്.

Read Also : ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ പൊലീസ് ; പരിശോധനയല്ല നോട്ടീസ് നൽകാനെത്തിയതെന്ന് വിശദീകരണം

ഇന്നലെ വൈകിട്ട് 4.40നായിരുന്നു അപകടം. നാവായിക്കുളം ഹെല്‍ത്ത് സെന്ററിലെ നഴ്സ് രശ്‌മി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്ബോഴായിരുന്നു അപകടം. പച്ചക്കറി കയറ്റി പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. സ്‌കൂട്ടിയില്‍ തീ പടര്‍ന്നതോടെ ദേശീയപാതയില്‍ ഗതാഗതം സ്‌തംഭിച്ചു.

ആറ്റിങ്ങൽ മാമത്തു പച്ചക്കറി വണ്ടിയിൽ ഇടിച്ച സ്കൂട്ടറിനു തീ പിടിച്ചു. സ്കൂട്ടർ യാത്രിക ക്ക് നിസാര പരുക്ക്

Posted by KALLAMBALAM NEWS on Monday, May 24, 2021

ഫയര്‍ഫോഴ്സെത്തി തീഅണച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. പരിക്കേറ്റ രശ്‌മിയെ ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments


Back to top button