25 May Tuesday

ഭാര്യയുടെ ആത്‌മഹത്യ: നടൻ ഉണ്ണി പി ദേവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 25, 2021

ഉണ്ണി പി ദേവും ഭാര്യ പ്രിയങ്കയും

കൊച്ചി> ഭാര്യ പ്രിയങ്ക  ആത്‌മഹത്യ ചെയ്‌ത കേസിൽ നടനും  രാജൻ പി ദേവിന്റെ മകനുമായ  ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. കേസിൽ ഉണ്ണി പി രാജൻ ദേവിന്റെ  അമ്മയേയും  പ്രതിചേർത്തു. പ്രിയങ്കയുടെ സഹോദരൻ വട്ടപ്പാറ പൊലീസിൽ നൽകിയ കേസിലാണ്‌ അറസ്‌റ്റ്‌ . അങ്കമാലിയിലെ വീട്ടിൽ നിന്നാണ്‌  അറസ്റ്റ്‌ ചെയ്തത്‌.

മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.

ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയതിന്റെ പിറ്റേന്നാണ്‌  പ്രിയങ്ക ആത്മഹത്യ ചെയ്തത്.  സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മർദിക്കാറുണ്ടെന്ന്‌ പരാതിയിലുണ്ട്‌. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ഉണ്ണിക്കെതിരെ ചുമത്തിയിട്ടുള്ളത്.2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top