26 May Wednesday
പാരദ്വീപ്‌ തുറമുഖം അടച്ചു

യാസ്‌ ചുഴലി തീരത്തേക്ക് ; 11 ലക്ഷംപേരെ ഒഴിപ്പിച്ചു ; ബംഗാൾ, ഒഡിഷ, ജാർഖണ്ഡ്‌ കനത്ത ജാ​ഗ്രതയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 25, 2021


ന്യൂഡൽഹി
യാസ്‌ ചുഴലിക്കാറ്റ്‌ തീരത്തേക്ക് അടുക്കുന്നതിന്റെ മുന്നോടിയായി പശ്‌ചിമബംഗാൾ, ഒഡിഷ തീരദേശങ്ങളിൽനിന്നും പതിനൊന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ബംഗാളിൽ ഒമ്പതുലക്ഷത്തോളം പേരെയും ഒഡിഷയിൽ രണ്ട്‌ ലക്ഷം പേരെയും  മാറ്റി. ജാർഖണ്ഡും കനത്ത ജാ​ഗ്രതയില്‍.

ഒഡിഷയിൽ ഭദ്രക്‌ ജില്ലയിലെ ധർമ തുറമുഖത്തിന്‌ സമീപം ബുധനാഴ്‌ച രാവിലെ മണ്ണിടിച്ചിലിന്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. ഇവിടെനിന്നാണ്‌ കൂടുതൽ പേരെ മാറ്റിയത്‌. ബുധനാഴ്‌ച രാവിലെ  ഭദ്രാക്ക്‌ ജില്ലയിലെ ധാമ്ര തുറമുഖത്തിന്‌ സമീപം യാസ്‌ നിലംതൊട്ടേക്കുമെന്നാണ്‌ റിപ്പോർട്ട്‌.

ചൊവ്വാഴ്‌ച വൈകിട്ടോടെ യാസ്‌ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന്‌ ഐഎംഡി ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്‌ജയ്‌മഹാപത്ര അറിയിച്ചു.  നിലം തൊടുന്നതിന്‌ മുമ്പും ശേഷവും ആറ്‌ മണിക്കൂർ നേരത്തേക്ക്‌ ചുഴലിക്കാറ്റ്‌ തീവ്രസ്വഭാവമുള്ളതാകാൻ സാധ്യത. 155 മുതൽ 165 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റിന്റെ സഞ്ചാരം.

അഞ്ച്‌ സംസ്ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ 115 സംഘത്തെ നിയോഗിച്ചു. ആന്ധ്രപ്രദേശിൽ മൂന്ന്‌ ജില്ലയിൽ അതീവജാഗ്രത. പല സംസ്ഥാനങ്ങളിലും നല്ല മഴ പെയ്യാൻ സാധ്യത. കോവിഡ്‌ പശ്‌ചാത്തലത്തിൽ ആശുപത്രികളിലും മറ്റും മുൻകരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. യാസ്‌ ബുധനാഴ്‌ച ഒഡിഷ തീരം കടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top