കോഴിക്കോട് > കേന്ദ്ര സർക്കാരിന്റെയും അഡ്‌മിനിസ്‌ട്രേറ്ററുടെയും ഇംഗിതങ്ങൾക്ക് വഴങ്ങാത്ത ലക്ഷദ്വീപ് നിവാസികൾക്കെതിരെ നുണപ്രചാരണവുമായി അധികൃതരും സംഘപരിവാറും.
അടിപിടിക്കേസുപോലും റിപ്പോർട്ട്‌ചെയ്യാത്ത ദ്വീപിൽനിന്ന് ആയുധവും ലഹരിമരുന്നും പിടിച്ചെടുത്തുവെന്നാണ് നുണപ്രചാരണം. വിദേശ കപ്പൽച്ചാലിലൂടെ കടന്നുപോയ ശ്രീലങ്കൻ ബോട്ടിൽനിന്ന് തോക്കുകളും ലഹരിമരുന്നും പിടിച്ചെടുത്തിരുന്നു. രണ്ടുമാസം മുമ്പത്തെ സംഭവം ദ്വീപ് നിവാസികൾക്കുമേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം. ഇതിന്റെ ചിത്രങ്ങളും മറ്റും വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
കടൽക്കൊള്ളക്കാരും മറ്റുമാണ് സ്വർണവും തോക്കും ലഹരിമരുന്നുമെല്ലാം കടത്തുന്നത്. ഇന്ത്യൻ കോസ്റ്റ്‌ഗാർഡ് പിടികൂടുന്ന ഈ സംഘങ്ങളെ ശ്രീലങ്കയ്‌ക്ക് കൈമാറും. ഇതിലൊന്നും ഒരിക്കലും ദ്വീപുകാർ ഉൾപ്പെട്ടതായി കേസില്ല.
ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കിയതിനെ ന്യായീകരിക്കാനാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന് ദ്വീപ് നിവാസികൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..