ന്യൂഡൽഹി
ഹരിയാനയിലെ ഹിസാറിൽ പൊലീസ് ഭീകരത വകവയ്‌ക്കാതെ കർഷകർ പ്രതിഷേധിച്ചു. ലാത്തിച്ചാർജും കള്ളക്കേസും വഴി പ്രതിഷേധം അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ ശ്രമം പൊളിഞ്ഞു.
ആയിരക്കണക്കിനു കർഷകരുടെ ചെറുത്തുനിൽപ്പിനു മുന്നിൽ പൊലീസ് പിന്തിരിഞ്ഞു.കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച കർഷകർക്കുനേരെയാണ് പൊലീസ് അതിക്രമം ഉണ്ടായത്.
അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, ഹരിയാന കിസാൻസഭ പ്രസിഡന്റ് ഫൂൽസിങ്, സെക്രട്ടറി സുമിത്, ഇന്ദർസിങ് സിങ് എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..