തിരുവനന്തപുരം
ട്രിപ്പിൾ ലോക്ക‍്ഡൗൺ നിലനിൽക്കുന്ന മലപ്പുറം ജില്ലയിലൊഴികെ ലോക്‌ഡൗണിൽ ചില ഇളവുകൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു
● ലോക്ക്ഡൗണിൽ നിർമാണ പ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കും
● ചെത്തുകല്ല് വെട്ടി കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കും.
● മലഞ്ചരക്ക് കടകൾ വയനാട്, ഇടുക്കി ജില്ലകളിൽ ആഴ്ചയിൽ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഒരു ദിവസവും തുറക്കാൻ അനുവദിക്കും
●റബർ തോട്ടങ്ങളിലേക്ക് റെയിൻഗാർഡ് വിൽക്കുന്ന കടകൾ നിശ്ചിത ദിവസം തുറക്കാൻ അനുവദിക്കും
പ്രവാസികൾക്ക് വാക്‌സിൻ:
നടപടി സ്വീകരിക്കും
വിദേശത്ത് ജോലിക്കായി തിരികെ പോകേണ്ടവർക്ക് നിശ്ചിത ദിവസത്തിനുള്ളിൽ വാക്സിൻ ലഭ്യമാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഷീൽഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. അതിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളവർ തിരിച്ചുപോകേണ്ടതെങ്കിൽ ജോലി നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കും. ഏത് രീതിയിൽ ഇളവ് അനുവദിക്കാനാകുമെന്ന് പരിശോധിക്കും. വാക്‌സിൻ ക്ഷാമം വരും ദിവസങ്ങളിൽ വലിയ ആശങ്കയുളവാക്കുന്നതാണ്.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരാണ് നടപടിയെടുക്കേണ്ടത്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വാക്സിൻ മുൻഗണനാ പട്ടികയിൽ ബാങ്കുകാരെ പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച് അനുകൂലതീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..