KeralaCinemaMollywoodLatest NewsNewsEntertainment

‘കറുപ്പും വെളുപ്പും കോപ്പും, മമ്മൂക്ക മുതൽ കലാഭവൻ മണി വരെ’; കടുവ ഒഴിവാക്കിയ സുമേഷിന് മറുപടിയുമായി ഒമർ ലുലു

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് ‘കള’. രോഹിത് വി.എസ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം തന്നെ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് സുമേഷ് മൂർ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തിൽ ലഭിച്ച അവസരം വേണ്ടെന്നു വെച്ചത് നിറത്തിന്റെ രാഷ്ട്രീയം ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണെന്ന് പറഞ്ഞ മൂറിനു മറുപടിയുമായി സംവിധായകൻ ഒമർ ലുലു.

Also Read:‘നീ റോഡ് നന്നാക്കില്ലേഡാ’ എന്ന് ചോദിച്ച് അടികിട്ടിയ റോണി ഫ്രം പ്രേമം , റോഡ് നന്നാക്കാനുള്ള ആപ്പിന് ആശംസകളു…

‘കറുപ്പും വെള്ളുപ്പും കോപ്പും. ഞാന്‍ മമ്മുക്കയുടെ പടവും ലാലേട്ടന്റെ പടവും മണി ചേട്ടന്റെ പടവും ഫസ്റ്റ്‌ ഡേ ഫസ്റ്റ്‌ ഷോ കണ്ടിട്ട് ഉണ്ട്. അതൊന്നും വെള്ളുപ്പും കറുപ്പും നോക്കിയിട്ട് അല്ലാ. തീയറ്ററിൽ കൈയ്യടിച്ച്‌ രസിക്കാം എന്ന തോന്നലിൽ മാത്രമാണ്.’- ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. നിരവധി ആളുകൾ ഒമർ ലുലുവിനെ പിന്തുണച്ച് രംഗത്തുണ്ട്.

‘ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേയ്ക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവെച്ചു. നല്ല കഥാപാത്രങ്ങള്‍ വരട്ടെ, അതുവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. ‘- മൂർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button