24 May Monday

കൂറുമാറ്റക്കാർ ബിജെപിയിൽനിന്ന്‌ തിരിച്ചൊഴുകുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 24, 2021


കൊല്‍ക്കത്ത
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാര്‍ടികളില്‍നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ നേതാക്കള്‍ തിരിച്ചൊഴുകുന്നു. സീറ്റ് തര്‍ക്കത്തില്‍ തൃണമൂല്‍വിട്ട സൊണാലി ഗുഹയും പിന്നാലെ സരള മുര്‍മുവും തിരിച്ചെടുക്കണമെന്ന് പരസ്യ അഭ്യര്‍ഥന നടത്തി. തെറ്റ് ആര്‍ക്കും പറ്റുമെന്നും ദീദി ക്ഷമിക്കണമെന്നും മുര്‍മു മാധ്യമങ്ങളോട് പറഞ്ഞു. ദീദിയെ പിരിഞ്ഞിരിക്കാനാകുന്നില്ലെന്ന പരിദേവനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ക്ഷമാപണത്തില്‍ സൊണാലി ഗുഹ നടത്തുന്നത്.

തൃണമുലിൽ നിന്ന്‌ ആദ്യം ചാടിയ നേതാക്കളിൽ ഒരാളും ബിജെപി ദേശീയ ഉപാധ്യക്ഷരിൽ ഒരാളുമായ മുകുൾ റോയ്‌ അടക്കം ചിലരെ പാർടി പരിപാടികളിൽ കാണാത്തതും ചർച്ചയായിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top