COVID 19Latest NewsNewsGulfOman

ഒമാനിൽ പുതുതായി 857 പേര്‍ക്ക് കൂടി കൊവിഡ്

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 857 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് കോവിഡ് ബാധിച്ച് ഒമ്പത് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ 2,11,221 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ കൊറോണ വൈറസ് മരണ സംഖ്യ 2,274 ആയി ഉയർന്നിരിക്കുന്നു. 485 പേര്‍ കൂടി രാജ്യത്ത് കൊവിഡ് മുക്തരായിരിക്കുന്നു. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,95,435 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 86 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഇവര്‍ ഉള്‍പ്പെടെ 685 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 237 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

shortlink

Related Articles

Post Your Comments


Back to top button