24 May Monday

നാടിന്റെ മന്ത്രി അമ്മയുടെ 
സ്‌നേഹത്തണലിൽ

വെബ് ഡെസ്‌ക്‌Updated: Monday May 24, 2021

കൊച്ചി
പതിനൊന്നാം നമ്പർ സ്റ്റേറ്റ് കാർ മാള അന്നമനട മേലഡൂരിലെ പുന്നാടത്തുവീട്ടിലേക്ക് പടികടന്നെത്തുമ്പോൾ സ്വീകരിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും അയൽവാസികളും കാത്തുനിന്നു. കാറിൽനിന്നിറങ്ങിയത് കേരളത്തിന്റെ പുതിയ വ്യവസായമന്ത്രി പി രാജീവ്. തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസും സഹപാഠികളും സമരസഖാക്കളുമായിരുന്ന ജയരാമനും സതീശനും രാജീവിനെ കാണാനെത്തിയിരുന്നു. മന്ത്രിയായി ചുമതലയേറ്റശേഷം രാജീവിന്റെ ആദ്യയാത്ര അമ്മയെ കാണാനായിരുന്നു.

മകനെ ചേർത്തുപിടിച്ച് മധുരം പങ്കിട്ട് അമ്മ സന്തോഷം പങ്കുവച്ചു. അയൽക്കാരനായ വ്യവസായമന്ത്രി എത്തുന്നതറിഞ്ഞ് നാട്ടുകാരും ആശംസ അറിയിക്കാനെത്തി. സിപിഐ എം മാള ഏരിയ സെക്രട്ടറി പി കെ സന്തോഷ്, മേലഡൂർ ലോക്കൽ സെക്രട്ടറി പ്രവീൺ ചന്ദ്രൻ, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് എന്നിവരും വീട്ടിൽ എത്തിയിരുന്നു. രാവിലെ എട്ടരയോടെ വീട്ടിലെത്തിയ രാജീവ്, അമ്മയ്‌ക്കൊപ്പം പ്രാതലും കഴിച്ചാണ്‌ മടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top