തിരുവനന്തപുരം
45 വയസ്സിന് മുകളിലുള്ള പൊതുവിഭാഗത്തിനും മുൻഗണനാവിഭാഗത്തിനും നൽകുന്നതിനായി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ച വാക്‌സിൻ തീർന്നു. ശനിയാഴ്‌ചത്തെ വിതരണം പൂർത്തിയായപ്പോൾ 3240 ഡോസ് കോവാക്‌സിനും 71,650 ഡോസ് കോവിഷീൽഡുമുൾപ്പെടെ 74,890 ഡോസ് മാത്രമാണ് സ്‌റ്റോക്കുണ്ടായിരുന്നത്. ഞായറാഴ്‌ച വിതരണം പൂർത്തിയായപ്പോഴേക്കും ഇതും തീർന്നു. 45 വയസ്സിന് മുകളിലുള്ളവർക്കുള്ള വിതരണം പ്രതിസന്ധിയിലാണ്. ഉടൻ വാക്‌സിൻ ലഭിച്ചില്ലെങ്കിൽ ഈ ആഴ്‌ചയോടെ വാക്‌സിനേഷൻ പൂർണമായി മുടങ്ങും. ഉടൻ വാക്‌സിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല.
കേന്ദ്രം വാക്‌സിൻ അനുവദിക്കാത്ത 18നും 44നും ഇടയിൽ പ്രായമുള്ളവർക്കാണ് സംസ്ഥാന സർക്കാർ വില കൊടുത്ത് വാങ്ങിനൽകുന്നത്. ഈ വിഭാഗത്തിനായി ഏഴുലക്ഷത്തിലധികം ഡോസ് സ്‌റ്റോക്കുണ്ട്. വിദേശത്തുനിന്നുൾപ്പെടെ വാക്‌സിൻ വാങ്ങാൻ തീരുമാനിച്ചതിനാൽ ഇവർക്കുള്ള വിതരണം മുടങ്ങില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..