CricketLatest NewsNewsSports

ഐപിഎൽ 14-ാം സീസൺ പുനരാരംഭിക്കാനൊരുങ്ങി ബിസിസിഐ

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ച ഐപിഎൽ 14-ാം സീസൺ സെപ്തംബറിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ യുഎഇയിൽ നടത്താനാണ് ബിസിസിഐ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ബിസിസിഐ പൂർത്തീകരിച്ചതായാണ് റിപ്പോർട്ട്. ഈ മാസം 29ന് നടക്കുന്ന ബിസിസിഐയുടെ പ്രത്യേക പൊതുയോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.

ഐപിഎൽ 14-ാം സീസൺ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓഗസ്റ്റിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളുടെ തിയതി പുനഃക്രമീകരിക്കുന്ന കാര്യം ഇംഗ്ലണ്ട് ബോർഡുമായി ബിസിസിഐ ചർച്ച നടത്തിവരികയാണ്. രണ്ട്, മൂന്ന് ടെസ്റ്റുകൾക്കിടയിലുള്ള ഇടവേള കുറയ്ക്കാനാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയിൽ ഒൻപതു ദിവസത്തെ ഇടവേളയാണ് ഫിക്ചർ പ്രകാരമുള്ളത്. ഇനി 31 മത്സരങ്ങളാണ് ഐപിഎല്ലിൽ പൂർത്തിയാക്കാനുള്ളത്. ലീഗ് ഘട്ടവും നോക്കൗട്ട് മത്സരങ്ങളും ഇതിപ്പെടും.

shortlink

Related Articles

Post Your Comments


Back to top button