25 May Tuesday

പിരിച്ചുവിടലിനെതിരെ ഒമാനിലെ സോഹറില്‍ പ്രതിഷേധം

അനസ് യാസിന്‍Updated: Monday May 24, 2021

ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

ദുബായ് >  ഒമാനിലെ സോഹറില്‍ പിരിച്ചുവിടലിനും മോശം സാമ്പത്തിക അവസ്ഥക്കുമെതിരെ വ്യാപക പ്രതിഷേധം. ലേബര്‍ ഓഫീസിനു മുന്നില്‍ തിങ്കളാഴ്ച പകലാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധക്കാര്‍ പൊലിസിന് നേരെ കല്ലെറിയുകയും പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
 
സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ച നിരവധി ചിത്രങ്ങളിലും വീഡിയോകളിലും പൊലിസ് വാഹനങ്ങളുടെ നീണ്ട നിരയും ആളുകള്‍ ചിതറിയോടുന്നതായും കാണിക്കുന്നു. 
 
തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നും 200 ഓളം കിലോമീറ്റര്‍ അകലെയാണ് സോഹാര്‍. പുതിയ തൊഴില്‍ ഒഴിവുകള്‍ കണ്ടെത്താനും ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി നിരവധി പേര്‍ ഒത്തുകൂടിയിരുന്നതായി തൊഴില്‍ മന്ത്രാലയം ട്വീറ്റ് ചെയ്തു. തൊഴില്‍ രഹിതരായ ആളുകള്‍ ലേബര്‍ ഓഫീസില്‍ എത്തിയിരുന്നയതായി ഒമാന്‍ ടിവിയും അറിയിച്ചു. എന്നാല്‍, അറസ്റ്റുകള്‍ ഉണ്ടായ കാര്യം ഒമാന്‍ പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. 
 
സോഹാര്‍ മേഖലയില്‍ പ്രതിഷേധത്തിന് കാണമായ കൂട്ട പിരിച്ചുവിടലുകള്‍ നടന്നിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഞായറാഴ്ചയും സമാനമായ പ്രതിഷേധം ഉണ്ടായിരുന്നതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.  
 
2011 ഫെബ്രുവരിയില്‍ സോഹാര്‍ മേഖലയില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ശമ്പള വര്‍ധനയും കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമസാക്തമാകുകയും ഹൈപ്പര്‍മാര്‍ക്കറ്റ് അഗ്നിക്കിരയാവുകയും ചെയ്തിരുന്നു. സോഹര്‍ തുറമുഖ റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ സൈന്യം ഇറങ്ങിയാണ് നീക്കം ചെയ്തത്. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top