KeralaLatest NewsNews

കെ കെ രമ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മാത്രം കൈരളി ടി വിയിൽ സാങ്കേതിക തടസ്സം; ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കെകെ രമയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ സമയത്ത് മാത്രം എങ്ങനെ സാങ്കേതിക പ്രശ്നം വന്നു എന്ന ചോദ്യം സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ്. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി ഇടവേള ഇട്ടുകൊണ്ടാണ് ചാനൽ ഇത്തരത്തിൽ ഒരു പ്രവർത്തി നടത്തിയിരിക്കുന്നത്. ഇതേ സമയം തന്നെ ഒരു സാങ്കേതിക പ്രശ്‌നങ്ങളുമില്ലാതെയാണ് മറ്റു ചാനലുകള്‍ രമയുടെ സത്യപ്രതിജ്ഞ നല്‍കിയത്.

Also Read:ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; റിപ്പോർട്ടുകളിങ്ങനെ

രമേശ് ചെന്നിത്തല സത്യ പ്രതിജ്ഞ ചെയ്യുന്നതുവരെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ വാര്‍ത്ത നല്‍കിയ കൈരളി ന്യൂസ് പെട്ടന്ന് പിആര്‍ഡി നല്‍കിയ ദൃശ്യങ്ങളില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടെന്നു പറയുകയായിരുന്നു. ദൃശ്യം ഫ്രീസ് ചെയ്തു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതേ പിആര്‍ഡിയുടെ ഔട്ട് ഉപയോഗിച്ചായിരുന്നു മറ്റു ചാനലുകളെല്ലാം സത്യപ്രതിജ്ഞ നല്‍കിയത്. തകരാറ് സംഭവിച്ചിരുന്നുവെങ്കിൽ അത്‌ എല്ലാ ചാനലുകളെയും ബാധിക്കുമായിരുന്നു എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

സാരിയില്‍ ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് അണിഞ്ഞാണ് കെകെ രമ ഇന്ന് സഭയില്‍ എത്തിയത്. ടിപി ഉയര്‍ത്തിയ ശബ്ദമാകാനാണ് തന്റെ നിയോഗമെന്നും കെകെ രമ വ്യക്തമാക്കിയിരുന്നു. ടി പി യെ ഇപ്പോഴും പാർട്ടിയ്ക്ക് ഭയമാണെന്നാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന പ്രധിഷേധം സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button