Latest NewsNewsInternational

“ഇസ്രായേല്‍ ഒഴികെയുള്ള രാജ്യങ്ങള്‍”; പാസ്‌പോര്‍ട്ടില്‍ നിന്ന് നീക്കി ബംഗ്ലാദേശ്

ലോകമെമ്പാടും സാധുത നല്‍കുന്നതിനായി "ഇസ്രായേല്‍ ഒഴികെയുള്ള" എന്ന ഭാഗം പാസ്പോര്‍ട്ട് രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കഴിഞ്ഞ ശനിയാഴ്ച തീരുമാനിക്കുകയായിരുന്നു.

ധാക്ക: ബംഗ്ലാദേശ് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള “ഇസ്രായേല്‍ ഒഴികെയുള്ള രാജ്യങ്ങള്‍’ എന്ന വാചകം നീക്കം ചെയ്യുന്നതായി സർക്കാർ. എന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാനിരോധനത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളൊന്നുമില്ലെന്നും ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശി പാസ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകളില്‍ ‘ഇസ്രായേല്‍ ഒഴികെയുള്ള ലോകരാജ്യങ്ങളില്‍ ഈ പാസ്പോര്‍ട്ട് സാധുവാണ്’ എന്നൊരു വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ലോകമെമ്പാടും സാധുത നല്‍കുന്നതിനായി “ഇസ്രായേല്‍ ഒഴികെയുള്ള” എന്ന ഭാഗം പാസ്പോര്‍ട്ട് രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കഴിഞ്ഞ ശനിയാഴ്ച തീരുമാനിക്കുകയായിരുന്നു. -ഇന്ത്യ-ഇസ്രയേല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു; മേയ് 31 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും

Read Also: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ കരണത്തടിച്ച് ജില്ലാ കളക്ടർ; വൈറലായി വീഡിയോ

അതേസമയം ബംഗ്ലാദേശിന്റെ ഇത്തരമൊരു തീരുമാനം ഇസ്രായേല്‍ സ്വാഗതം ചെയ്യുകയും ടെല്‍ അവീവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനും അതിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാനും ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തു. “നല്ല വാര്‍ത്ത! ബംഗ്ലാദേശ് ഇസ്രായേലിലേക്കുള്ള യാത്രാനിരോധനം പിന്‍വലിച്ചു. തികച്ചും സ്വാഗതാര്‍ഹമായ നീക്കമാണ് ഇത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയും അഭിവൃദ്ധിയും കണക്കിലെടുത്ത് ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ബംഗ്ലാദേശി ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു” എന്നാണ് ഇസ്രായേലിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറല്‍ ഗിലാദ് കോഹന്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗ്ലാദേശിന്റെ വിദേശകാര്യ മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് നേരിട്ട് മാധ്യമങ്ങളുമായി സംസാരിച്ചു. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആഗോള നിലവാരം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം വരുത്തുന്നത് എന്നാണ് മന്ത്രി എ.കെ അബ്ദുള്‍ മേമന്‍ ധാക്കയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. “എന്നാല്‍, ഇസ്രായേലിനെ സംബന്ധിച്ച ബംഗ്ലാദേശിന്റെ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button