24 May Monday

സംസ്ഥാനത്ത്‌ രണ്ട്‌ ഡോസും സ്വീകരിച്ചവർ 
20 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Monday May 24, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഇതുവരെ വിതരണം ചെയ്‌തത് 86,12,681 ഡോസ്‌‌ കോവിഡ്‌ വാക്‌സിൻ‌. 20,19,936 പേർ രണ്ട്‌ ഡോസും സ്വീകരിച്ചു. 65,92,745 പേർ ആദ്യഡോസെടുത്തു. 80 ലക്ഷത്തിലധികം വാക്‌സിനാണ്‌‌ കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിച്ചത്‌. വാക്‌സിൻ പാഴാക്കൽ ഏറ്റവും കുറഞ്ഞ(പൂജ്യം ശതമാനം) സംസ്ഥാനമാണ്‌ കേരളം‌. അതിനാൽ കൂടുതൽ പേർക്ക്‌ കുത്തിവയ്‌പ്‌ നൽകാനായി.

ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അഭിനന്ദനവും സംസ്ഥാനത്തിന്‌ ലഭിച്ചിരുന്നു. ആരോഗ്യപ്രവർത്തകരുടെ കാര്യക്ഷമതയെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം പത്ത്‌ ലക്ഷത്തിലധികം പേർ വാക്‌സിനെടുത്തു. തൊട്ടുപിന്നിൽ എറണാകുളമാണ്–- 9,70,000.
വിലയ്‌ക്ക്‌ വാങ്ങിയ  8 ലക്ഷത്തിലധികം വാക്‌സിനെത്തി

18നും 45നും ഇടയിൽ പ്രായമുള്ള മുൻഗണനാവിഭാഗത്തിൽപ്പെട്ടവർക്ക്‌ നൽകുന്നതിനായി സംസ്ഥാനം നേരിട്ട്‌ ഒരു കോടി ഡോസ്‌ വില കൊടുത്ത്‌ വാങ്ങുന്നുണ്ട്‌. സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട്‌ 70 ലക്ഷം കോവിഷീൽഡും ഭാരത്‌ ബയോടെക്കിനോട്‌ 30 ലക്ഷം ഡോസ്‌ കോവാക്‌സിനുമാണ്‌‌ ആവശ്യപ്പെട്ടത്‌. ഇതിൽ 8,11,620 ഡോസ്‌ വാക്‌സിൻ മാത്രമാണ്‌ സംസ്ഥാനത്തിന്‌ ലഭിച്ചത്‌. ഇതിൽ 1,29,430 ഡോസ്‌ കോവാക്‌സിനും 6,27,580 ഡോസ്‌ കോവിഷീൽഡുമുൾപ്പെടെ ആകെ 7,57,010 ഡോസ്‌ സ്‌റ്റോക്കുണ്ട്‌. വിദേശ രാജ്യങ്ങളിൽനിന്ന്‌ വാക്‌സിൻ വാങ്ങാനുള്ള നടപടി പുരോഗമിക്കുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top