25 May Tuesday

ടൂള്‍ കിറ്റ് കേസ്: ട്വിറ്റര്‍ ഓഫീസുകളില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന

വെബ് ഡെസ്‌ക്‌Updated: Monday May 24, 2021

Photo Credit: ANI, Twiter

ന്യൂഡല്‍ഹി > ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇന്ത്യയുടെ  ഓഫീസുകളില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പരിശോധന. ഗുഡ്ഗാവ്, ഡല്‍ഹി ഓഫീസുകളിലാണ് പരിശോധന. ബിജെപി ദേശീയ നേതാവ് സംപീത് പത്രയുടെ 'ടൂള്‍ കിറ്റ്' ട്വീറ്റിനെ വ്യാജമെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തിയ ശേഷം ട്വിറ്റര്‍ ഇന്ത്യക്ക് ഡല്‍ഹി പൊലീസ് കത്തയച്ചതിന് പിന്നാലെയാണ് റെയ്ഡ് .

എന്നാല്‍ പരിശോധന അല്ലെന്നാണ് ഡല്‍ഹി പൊലീസ് വിശദീകരിക്കുന്നത്.  നോട്ടീസ് നല്‍കാനാണ് പോയതെന്നും നോട്ടീസ് ആര്‍ക്ക് നല്‍കണമെന്ന് അന്വേഷിക്കുകയാണ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
 




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top