24 May Monday
24 മണിക്കൂറിനിടെ 3741 മരണം

26 ദിവസം; മരിച്ചത് ലക്ഷം പേര്‍ ; മൂന്നുലക്ഷം കടന്ന്‌ കോവിഡ്‌ മരണം

വെബ് ഡെസ്‌ക്‌Updated: Monday May 24, 2021


ന്യൂഡൽഹി
രാജ്യത്ത്‌ മൂന്നു ലക്ഷം കടന്ന് കോവിഡ്‌ മരണം. രണ്ടു ലക്ഷത്തിൽനിന്ന്‌  മരണം മൂന്നു ലക്ഷമായത് വെറും 26 ദിവസത്തില്‍. ആദ്യ കോവിഡ്മരണം 2020 മാർച്ച്‌ 13നാണ്‌. 203 ദിവസമെടുത്ത്‌ 2020 ഒക്ടോബർ രണ്ടിന്‌ മരണം ലക്ഷം കടന്നു. പിന്നെയും 206 ദിവസമെടുത്ത്‌ 2021 ഏപ്രിൽ 27ന്‌  രണ്ടു ലക്ഷമായി. പിന്നീടുള്ള 26 ദിവസത്തില്‍ പ്രതിദിനം ശരാശരി 3846 പേര്‍ മരിച്ചപ്പോള്‍ മരണസംഖ്യ മൂന്നുലക്ഷം കടന്നു. മരണനിരക്ക്‌ 1.13 ശതമാനം.  ഇന്ത്യക്ക്‌ പുറമേ യുഎസിലും ബ്രസീലിലും മാത്രമാണ്‌ മരണം മൂന്നു ലക്ഷം കടന്നത്‌. യുഎസിൽ ആറു ലക്ഷവും ബ്രസീലിൽ നാലര ലക്ഷവും കടന്നു.

കൂടുതൽ മരണം മഹാരാഷ്ട്രയില്‍ –- 682. കർണാടക–- 451, തമിഴ്‌നാട്‌–- 448, യുപി–- 218, പഞ്ചാബ്‌–- 201, ഡൽഹി–- 182, ബംഗാൾ–- 154, ഉത്തരാഖണ്ഡ്‌–- 134, ആന്ധ്ര–- 118മരണം.

പ്രതിദിന രോ​ഗസംഖ്യ ഏഴാം ദിവസവും മൂന്നു ലക്ഷത്തിൽ താഴെ. 24 മണിക്കൂറില്‍ 240842 രോ​ഗികള്‍. ഏപ്രിൽ 17ന്‌ ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോ​ഗസംഖ്യ. രോഗസ്ഥിരീകരണ നിരക്ക്‌ 11.34 ശതമാനം. ചികിത്സയില്‍ 28.05 ലക്ഷം പേര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top