പാലക്കാട് : തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ബിജെപി പാലക്കാട് ജില്ലാ ഘടകത്തിനെതിരെ നൽകിയ വാർത്ത തെറ്റായിരുന്നുവെന്ന് സമ്മതിച്ച് കൈരളി ചാനൽ. ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കൃഷ്ണദാസ് അയച്ച വക്കീൽ നോട്ടീസിന് മറുപടിയായാണ് നൽകിയത് തെറ്റായ വാർത്തയാണെന്ന് ചാനൽ വ്യക്തമാക്കിയത്. തിരുത്തൽ വാർത്ത നൽകിയെന്നും ചാനൽ വൃത്തങ്ങൾ അറിയിച്ചു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ നാല് കോടി രൂപ തട്ടിയെടുക്കാൻ പാലക്കാട്ട് ശ്രമം നടന്നു എന്ന വാർത്തയാണ് കൈരളി നൽകിയത്. ഇതിനെതിരെയാണ് കൃഷ്ണദാസ് നിയമനടപടി സ്വീകരിച്ചത്. തെറ്റായ വാർത്തയാണെന്ന് വ്യക്തമായതോടെ മെയ് നാലിന് തന്നെ തിരുത്തൽ വാർത്ത നൽകിയെന്നാണ് ചാനൽ നൽകുന്ന മറുപടി. മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, കൈരളി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, വാർത്താ ഡയറക്ടർ ഡോ. എൻ.പി. ചന്ദ്രശേഖരൻ, പാലക്കാട് ജില്ലാ റിപ്പോർട്ടർ സിജു കണ്ണൻ എന്നിവർക്കെതിരെയാണ് നോട്ടീസ് നൽകിയിരുന്നത്.
അതേസമയം കൈരളി ചാനലിനെതിരെയും, എംഡി ജോൺ ബ്രിട്ടാസിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി പാലക്കാട് ഘടകം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments