KeralaLatest NewsNewsCrime

ഇഎസ്ഐ ജീവനക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; ഓടിച്ചിട്ട് പ്രതിയെ പിടികൂടി റെയിൽവേ പോലീസ്

കൊല്ലം; റെയിൽവേ സ്റ്റേഷനിൽവച്ച് ഇഎസ്ഐ ജീവനക്കാരിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് സ്വദേശി അറുമുറുഖൻ (28) ആണ് അർറസ്റ്റിൽ ആയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയായിരുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കൊല്ലം ഇഎസ്ഐയിൽ ഡ്യൂട്ടിക്കായി എത്തിയ തിരുവനന്തപുരം സ്വദേശിനി ബിനുഷ്മയുടെ കഴുത്തിൽ കിടന്ന സ്വർണ മാല അറുമുഖൻ പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഉണ്ടായത്. മാലയിൽ നിന്നു പിടിവിടാതിരുന്നതിനാൽ പകുതി മാലയുമായാണ് അറുമുഖൻ രക്ഷപ്പെടുകയുണ്ടായത്.

സംഭവസ്ഥലത്തുണ്ടായിരുന്ന റെയിൽവേ പൊലീസ് റെയിൽവേ യാ‍ഡ് പരിസരത്തു നിന്നു പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു ഉണ്ടായത്. എസ് പ്രമോദ് കുമാർ, സിപിഒമാരായ അനീഷ്, അശോകനുണ്ണി, ജിജോ വർഗീസ്, നാസർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments


Back to top button