തിരുവനന്തപുരം> 15ാം നിയമസഭയുടെ സ്‌പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും എം ബി രാജേഷാണ് എൽഡിഎഫിന്റെ സ്‌പീക്കർ സ്ഥാനാർഥി. യുഡിഎഫിൽനിന്ന് പി സി വിഷ്‌ണുനാഥ് മത്സരിക്കും.
140 അംഗ സഭയിൽ എൽഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. ഇന്ന് പ്രോടേം സ്‌പീക്കർ പിടിഎ റഹീമിന്റെ മുമ്പാകെയാണ് എംഎൽഎമാർ സഭയിൽ സത്യപ്രതിജ്ഞ ചെയ്‌തത്.
ആദ്യ സഭാ സമ്മേളനം ജൂൺ 14 വരയാണ്. 28ന് പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നിർവഹിക്കും. മെയ് 31, ജൂൺ ഒന്ന്, രണ്ട് തീയതികളിൽ നയപ്രഖ്യാപനത്തിൽ ചർച്ചയും മൂന്നിന് സർക്കാർ കാര്യവുമാകും.അംഗങ്ങൾക്ക് രാഷ്‌ട്രീയ പാർടി പ്രാതിനിധ്യപ്രകാരം സഭാഹാളിൽ ഇരിപ്പിടം ക്രമീകരിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..