KeralaLatest NewsNewsIndia

‘ആഫ്രിക്കയില്‍ നിന്നും വന്ന ഒരു എരുമ കയറ് പൊട്ടിക്കുന്നു, പുല്ലോ പിണ്ണാക്കോ, കൊടുക്ക്’: തിരിച്ചടിച്ച് അബ്ദു റബ്ബ്

തിരുവനന്തപുരം: മുസ്ലീംലീഗ് നേതൃത്വത്തിനെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ പരിഹാസ ട്രോളിനു അതേനായണയത്തിൽ മറുപടി നൽകി മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബ്. മൂരികളുടെ ചിത്രം പങ്കുവെച്ച് മുസ്ലിം ലീഗിനെ പരോക്ഷമായി പരിഹസിച്ച അൻവറിനു അതേ രീതിയിലുള്ള മറുപടിയാണ് അബ്ദു റബ്ബ് നൽകിയിരിക്കുന്നത്. പിവി അന്‍വറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അബ്ദുറബ്ബിന്റെ പരാമര്‍ശം.

Also Read:നേതൃത്വം ചെറുപ്പമായതുകൊണ്ട്‌ മാത്രം സംഘടന രക്ഷപ്പെടില്ല; ബിജെപി നേതാവ് എം എസ് കുമാര്‍

‘ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്ബൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്.’- അബ്ദു റബ്ബ് പോസ്റ്റ് ചെയ്തു.

ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലീംലീഗ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഏറ്റെടുത്താണ് ഇന്നലെ പിവി അന്‍വര്‍ രംഗത്തെത്തിയത്. മുസ്ലിം ലീഗിനെ ട്രോളി ഫേസ്ബുക്കില്‍ മൂരികളുടെ ചിത്രമാണ് പിവി അന്‍വര്‍ പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button