തിരുവനന്തപുരം > കോവിഡ് വ്യാപനത്തെതുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണിന്റെ ഗുണം പ്രതിഫലിക്കണമെങ്കില്‍ മെയ് മാസം അവസാനമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്. എന്നാല്‍ ജാഗ്രത കൈവിടാറായിട്ടില്ല. ലോക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മണ്‍സൂണ്‍ മുന്നില്‍ കണ്ട് എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാഹചര്യത്തെയും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ബ്ലാക് ഫംഗസ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണനിരക്ക് കുറവാണ് എന്നത് മാത്രമാണ് ഇതില്‍ ആശ്വാസകരമായ കാര്യം. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ല, ആരോഗ്യ വകുപ്പ് കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..