23 May Sunday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : സലാ കെയ്‌ൻ 
പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Sunday May 23, 2021


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഈ സീസണിലെ മികച്ച ഗോളടിക്കാരനുള്ള സുവർണ പാദുകത്തിനായി ലിവർപൂളിന്റെ മുഹമ്മദ്‌ സലായും ടോട്ടനം ഹോട്‌സ്‌പറിന്റെ ഹാരി കെയ്‌നും തമ്മിൽ പോരാട്ടം. ഇരുവരും ഈ സീസണിൽ 22 ഗോൾ വീതം നേടി. 18 ഗോളുമായി മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസ്‌ ഇവർക്കു പിന്നിലുണ്ട്‌.

ലിവർപൂളിന്‌ ഇന്ന്‌ ക്രിസ്‌റ്റൽ പാലസാണ്‌ എതിരാളികൾ. ടോട്ടനത്തിന്‌ ലെസ്‌റ്ററും. സലാ 36 കളിയിൽ നിന്ന്‌ 22 ഗോൾ നേടിയത്‌. നാലെണ്ണത്തിന്‌ അവസരമൊരുക്കി. കെയ്‌ൻ 34 കളിയിൽ 22 ഗോളും 13 എണ്ണത്തിന്‌ അവസരവുമൊരുക്കി.

കെയ്‌ൻ 2015‐16, 2016‐17 സീസണുകളിൽ മികച്ച ഗോളടിക്കാരനായിട്ടുണ്ട്‌. സലാ 2017‐18ലും 2018‐19 സീസണിലും. 2018‐19 സീസണിൽ സാദിയോ മാനെ, പിയറി എമെറിക്‌ ഒബമയങ്‌ എന്നിവരുമായി നേട്ടം പങ്കിടുകയായിരുന്നു.മികച്ച ഗോൾ കീപ്പർ മാഞ്ചസ്‌റ്റർ സിറ്റിയുടെ എഡേഴ്‌സനാണ്‌. 35 കളിയിൽ 18 എണ്ണത്തിൽ ഗോൾ വഴങ്ങിയില്ല. ചെൽസിയുടെ എഡ്വേർഡ്‌ മെൻഡി രണ്ടാമതുണ്ട്‌. 16 കളിയിൽ മെൻഡി വഴങ്ങിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top