KeralaCinemaMollywoodLatest NewsNewsEntertainmentCrime

‘അനുജത്തിമാരെ തൊട്ട് കളിച്ചാൽ മുഖം ഇടിച്ചു പരത്തും’; മുന്നറിയിപ്പുമായി അഹാന കൃഷ്ണകുമാർ

നടൻ കൃഷ്ണകുമാറിന്റെ പെണ്മക്കൽ നാല് പേരും സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇവരുടെ വീഡിയോകൾക്കും ഫോട്ടോസിനും വൻ സ്വീകരണമാണുള്ളത്. ഏറ്റവും ഇളയ പെൺകുട്ടിയായ ഹൻസികയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ഹേറ്റ് പേജിനെതിരെ അഹാന കൃഷ്ണകുമാർ രംഗത്ത്. ഹന്‍സിക കൃഷ്ണ ഹേറ്റേഴ്‌സ് എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാം പേജ് പ്രവര്‍ത്തിക്കുന്നത്.

Also Read:സ്ഥാനമൊഴിയാൻ നേരത്തെ തീരുമാനിച്ചതാണെന്ന് രമേശ്‌ ചെന്നിത്തല

സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് താന്‍, എന്നാല്‍ തന്റെ അനുജത്തിമാരെ, പ്രത്യേകിച്ചും ഹന്‍സികയെ തൊട്ടു കളിച്ചാല്‍ മുഖം ഇടിച്ചു പരത്തുമെന്ന് അഹാന കുറിച്ചു. പേജിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് അഹാന പ്രതികരിച്ചത്. അഹാനയുടെ പോസ്റ്റിനു പിന്നാലെ നിരവധിയാളുകൾ പേജ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഇതോടെ, പ്രൈവറ്റ് പേജ് ആയി മാറി.

അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് പേജിലുള്ളത്. അഹാനയുടെ പ്രതികരണത്തിനു പിന്നാലെ പേജിൽ 5 പോസ്റ്റുകൾ മാത്രമായി ചുരുങ്ങി. ബാക്കി പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതല്ല, ആര്‍കൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണ് അതെന്ന് അഹാന പറയുന്നു. നിയമത്തിന്റെ വഴിയേ നീങ്ങിയാല്‍ പേജ് നടത്തുന്നയാള്‍ക്ക് വെറുതെ പോകാന്‍ പറ്റില്ല. ഹന്‍സിക മൈനര്‍ ആണ്. പ്രായപൂര്‍ത്തിയാവാത്ത ആളുടെ പേരില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ കേസ് മറ്റൊരു വഴിക്കു പോകുമെന്നും അഹാന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button