COVID 19KeralaCinemaLatest NewsNewsEntertainment

കോവിഡ് ബാധിച്ച് സുഹൃത്ത് മരിച്ചതിന്റെ വേദനയിൽ ലൈവിലെത്തി പൊട്ടിക്കരഞ്ഞ് സീരിയല്‍ താരം ; വീഡിയോ

തിരുവനന്തപുരം : കോവിഡ് ബാധിച്ച് സുഹൃത്ത് മരിച്ചതിന്റെ വേദന പങ്കുവച്ച്‌ ലൈവിലെത്തി പൊട്ടിക്കരഞ്ഞ് സീരിയല്‍ താരം അമൃത നായര്‍. കോവിഡിനെ വളരെ നിസാരമായാണ് പലരും കാണുന്നതെന്നും എന്നാല്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ ആഴം എത്രയാണെന്നു മനസ്സിലാകുകയെന്ന് അമൃത ലൈവ് വിഡിയോയില്‍ പറഞ്ഞു.

Read Also : കോവിഡ് മഹാമാരിക്കിടയിലും ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യ മാറിയെന്ന് സൗദി ദിനപത്രം 

ഞെട്ടിച്ച വാര്‍ത്തയ്‌ക്കൊപ്പം വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഓര്‍മിപ്പിക്കാനാണ് അമൃത ലൈവില്‍ എത്തിയത്. ”തമിഴ് സിനിമയുടെ ഷൂട്ടിനായി പോയപ്പോള്‍ പരിചയപ്പെട്ടൊരു വ്യക്തിയാണ്. പുള്ളിക്കാരന്‍ മരിച്ചു. കോവിഡ് വാക്‌സീന്‍ എടുത്തിരുന്നു. വാക്‌സീന്‍ എടുത്തതിനുശേഷം അറ്റാക്ക് വന്നാണു പോയത്. എല്ലാവരും കെയര്‍ ചെയ്യുക. എന്തെങ്കിലും സംഭവിച്ചാല്‍ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കോവിഡ് നമ്മുടെ ജീവിതത്തില്‍ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസ്സിലാവുക. ആരൊക്കയൊണ് നഷ്ടമാകുക എന്നൊന്നും പറയാന്‍ പറ്റില്ല. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കുക. വാക്‌സീന്‍ എടുത്തവരാണെങ്കിലും നല്ലതുപോലെ സൂക്ഷിക്കുക” അമൃത പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments


Back to top button