തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരന്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്. പുതിയ പൊലീസ് മേധാവിയെ കണ്ടെത്താനുള്ള അന്തിമ പട്ടികയില്‍ 12 പേരാണ് ഇടം നേടിയത്. 1991 ഐപിഎസ് ബാച്ചിലെ ഉദ്യേഗസ്ഥരില്‍ നിന്നുള്ള അന്തിമ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരിയുടെ പേരിന് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള പട്ടികയില്‍ അരുണ്‍ കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍, ബി സന്ധ്യ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.
Read Also : ജനസംഖ്യ ആയിരത്തിന് മുകളില്‍, ഒരാള്‍ക്ക് പോലും കോവിഡില്ല; രാജ്യത്ത് അതിശയമായി ഈ ഗ്രാമം
ഹരിനാഥ് മിശ്ര, റാവഡ ചന്ദ്രശേഖര്‍, സഞ്ചിവ് കുമാര്‍ പട് ജോഷി, അനില്‍ കാന്ത്, നിധിന്‍ അഗര്‍വാള്‍, ആനന്ത ക്യഷ്ണന്‍, കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേ സ് സാഹിബ് എന്നിവരാണ് കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയില്‍ ഇടം പിടിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍മാര്‍. അതേസമയം നിലവില്‍ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന റവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര എന്നിവര്‍ ഇപ്പോള്‍ കേരളത്തിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന കത്ത് ഇരുവരും കേന്ദ്രത്തിന് കൈമാറിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കേന്ദ്രത്തിന്റെ നിയമനത്തിന് കാത്ത് നില്‍ക്കാതെ ഒരു ഉദ്യേഗസ്ഥനെ നിയമിച്ചതിന് ശേഷം കേന്ദ്രത്തിന്റെ അനുമതി തേടാനുള്ള സാധ്യതയും ഉണ്ട്. ഡിജിപി സ്ഥാനത്തേക്ക് ടോമിന്‍ ജെ തച്ചങ്കരിക്കും അരുണ്‍ കുമാര്‍ സിന്‍ഹയ്ക്കും വേണ്ടി പൊലീസില്‍ നീക്കങ്ങള്‍ ശക്തമായുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. ജുലൈ മുപ്പതിനാണ് നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ കാലാവധി അവസാനിക്കുന്നത്. പുതിയ സിബിഐ മേധാവിയായി പരിഗണിക്കുന്നവരുടെ പട്ടികയിലും ബെഹറ ഇടംപിടിച്ചിട്ടുണ്ട്.
Post Your Comments