22 May Saturday

ഒരു കോടിയുടെ പൾസ്‌ 
ഓക്‌സി മീറ്ററുകളുമായി കെഎസ്‌ടിഎ

വെബ് ഡെസ്‌ക്‌Updated: Saturday May 22, 2021


തിരുവനന്തപുരം
കോവിഡ്‌ രണ്ടാംതരംഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ കേരള സ്‌റ്റേറ്റ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെഎസ്‌ടിഎ) നൽകുന്ന പൾസ്‌ ഓക്‌സി മീറ്ററുകളുടെ  സംസ്ഥാനതല വിതരണം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. ഒരു കോടി രൂപ ചെലവിട്ടാണ്‌ വാർഡുതല ജാഗ്രതാ സമിതികൾക്ക്‌ പൾസ്‌ ഓക്‌സിമീറ്ററുകൾ നൽകുന്നത്‌.

തൈക്കാട്‌ കെഎസ്‌ടിഎ ആസ്ഥാനത്ത്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തിയ വിതരണ ഉദ്‌ഘാടനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ പി വേണുഗോപാലൻ അധ്യക്ഷനായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ നജീബ്‌, എക്‌സിക്യൂട്ടീവ്‌ അംഗം പി വി രാജേഷ്‌, സംസ്ഥാന കമ്മിറ്റിയംഗം സുജുമേരി, ജില്ലാ പ്രസിഡന്റ്‌ സിനോവ്‌ സത്യൻ, സെക്രട്ടറി സി അജയകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ സ്വാഗതം പറഞ്ഞു. 14 ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ അധ്യാപകർ ഓക്‌സിമീറ്റർ ചലഞ്ച്‌ ഏറ്റെടുത്തിരിക്കുന്നത്‌. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപോരാളികളായി മുഴുവൻ അധ്യാപകരും പ്രവർത്തിക്കണമെന്ന്‌ മന്ത്രി അഭ്യർഥിച്ചു. പൾസ്‌ ഓക്‌സിമീറ്റർ ചലഞ്ച്‌ വിജയിപ്പിക്കാൻ  മുഴുവൻ അധ്യാപകരും രംഗത്തിറങ്ങണമെന്ന്‌ എൻ ടി ശിവരാജൻ അഭ്യർഥിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രിയായ ശേഷം കെഎസ്‌ടിഎ ആസ്ഥാനത്തെത്തിയ മന്ത്രി ശിവൻകുട്ടിയെ ഭാരവാഹികൾ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top