KeralaLatest NewsNews

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ ചുമതലപ്പെടുത്തിയാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ല; കെ സുരേന്ദ്രന്‍

കോഴിക്കോട് : കോണ്‍ഗ്രസിനെ കരകയറ്റാന്‍ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ ചുമതലപ്പെടുത്തിയിട്ടും കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വി ഡി സതീശൻ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്ക്കെതിരേ പറയുന്നത്. പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം , കൊടകര കള്ളപ്പണ കേസില്‍ ബി ജെ പിയെ ബന്ധപ്പെടുത്താന്‍ കഴിയില്ല. അതിന് എത്ര ശ്രമിച്ചാലും സര്‍ക്കാരിന് നിരാശയായിരിക്കും ഫലം. തെരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂര്‍ണമായും ഡിജിറ്റലായിരുന്നു. വിഷയത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Read Also  :  ‘എന്റെ ഗ്രാമം, കൊറോണ മുക്ത ഗ്രാമം’; കോവിഡിനെ നേരിടാന്‍ വ്യത്യസ്ത പദ്ധതിയുമായി യോഗി സര്‍ക്കാര്‍

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button