22 May Saturday

ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണം ; എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആചരിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday May 22, 2021


തിരുവനന്തപുരം  
ഈ വർഷം ഡെങ്കിപ്പനി വ്യാപനം ശക്തമാകാനുള്ള സാധ്യത കൂടിയതിനാലും കാലവർഷമടുത്തതിനാലും രോഗപ്രതിരോധം ഊർജിതമാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

മൂന്നോനാലോ വർഷം കൂടുമ്പോൾ ശക്തമാകുന്ന സ്വഭാവമുള്ള പകർച്ചവ്യാധിയാണ് ഡെങ്കിപ്പനി. 2017ൽ  സംസ്ഥാനത്ത്‌ ഡെങ്കിപ്പനി വലിയതോതിൽ ബാധിച്ചിരുന്നു.
 അതുകൊണ്ട്, തുടർന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. കൊതുകുനിവാരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളും റസിഡൻസ്‌ അസോസിയേഷനുകളും ഓരോ കുടുംബവും അവരുടെ ഉത്തരവാദിത്തമായി ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാതെ നിറവേറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top