22 May Saturday

രാജ്യത്ത്‌ കോവിഡ്‌ മരണം മൂന്നു ലക്ഷത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday May 22, 2021


ന്യൂഡൽഹി
രാജ്യത്ത്‌ 24 മണിക്കൂറിനിടെ 4194 കോവിഡ് മരണം. ഒരാഴ്ചയില്‍ ആറുദിവസവും മരണം നാലായിരം കടന്നു. ആകെ മരണം മൂന്നു ലക്ഷത്തോടടുത്തു. മരണം ഇതിലധികമുള്ളത് അമേരിക്കയിലും ബ്രസീലിലും മാത്രം. പുതിയ രോ​ഗികള്‍ 257299, രോഗസ്ഥിരീകരണ നിരക്ക്‌ 12.45 ശതമാനം. ആകെ രോഗസംഖ്യ 2.64 കോടി. ചികിത്സയിലുള്ളത് 29.23 ലക്ഷം പേര്‍.

മഹാരാഷ്ട്രയിൽ പ്രതിദിന മരണം വീണ്ടും ആയിരം കടന്നു(1263). തമിഴ്‌നാട്‌–- 467, കർണാടക–- 353, ഡൽഹി–- 252, യുപി–- 172, പഞ്ചാബ്‌–- 172, ബംഗാൾ–- 159, രാജസ്ഥാൻ–- 124, ഉത്തരാഖണ്ഡ്‌–- 116, ഹരിയാന–- 112, ആന്ധ്ര–- 104 മരണം. പ്രതിദിന രോ​ഗസംഖ്യ കൂടുതല്‍ തമിഴ്‌നാട്ടില്‍–- 36184. കർണാടക–- 32218, മഹാരാഷ്ട്ര–- 29644, ആന്ധ്ര–- 20937, ബംഗാൾ–- 19847.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top