21 May Friday

തരുൺ തേജ്‌പാലിനെ ബലാത്സംഗ കേസിൽ കുറ്റവിമുക്തനാക്കി

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021

തരുൺ തേജ്‌പാൽ photo: wikki media commons

പനജി> മാധ്യമപ്രവർത്തകനും തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫുമായ തരുൺ തേജ്പാലിനെ ബലാത്സംഗ കേസിൽ കുറ്റവിമുക്തനാക്കി . ഗോവയിലെ സെഷൻസ് കോടതിയാണ്‌ കുറ്റവിമുക്‌തനാക്കിയത്‌. 2013 ൽ ഹോട്ടൽ ലിഫ്റ്റിൽ വച്ച് സഹപ്രവർത്തകയെ  ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

കർക്കശവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് കോടതിയോട് നന്ദി പറയുന്നതായി വിധിക്കുശേഷം തരുൺ തേജ്‌പാൽ പ്രതികരിച്ചു.

കേസിൽ 2013 നവംബർ 30 നാണ് തരുൺ തേജ്‌പാൽ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ബലാത്സംഗം, ലൈംഗികാതിക്രമം അടക്കമുളള കുറ്റങ്ങൾ തരുണിനെതിരെ ചുമത്തിയിരുന്നു.

2014 ഫെബ്രുവരിയിൽ ഗോവ പൊലീസിലെ ക്രൈംബ്രാഞ്ച് 2,846 പേജുളള കുറ്റപത്രം സമർപ്പിച്ചു. ക്യാമറയിൽ ചിത്രീകരിച്ച വിചാരണവേളയിൽ 71 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും അഞ്ച് പ്രതി സാക്ഷികളെ ക്രോസ് വിസ്താരം നടത്തുകയും ചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top