21 May Friday
സുബൈദയും സാക്ഷി

‘മുഖ്യമന്ത്രിയെ കണ്ടു. സന്തോഷമായി. ഇനിയും പൈസ കിട്ടിയാൽ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകും’

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021

സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സുബൈദ കവി മുരുകൻ കാട്ടാക്കടയ്‌ക്കൊപ്പം

 

തിരുവനന്തപുരം
സഹജീവികളെ രക്ഷിക്കാൻ ജീവിതസമ്പാദ്യം വിറ്റ്‌ മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക്‌ നൽകിയ  സുബൈദയും ജനകീയ സർക്കാരിന്റെ തുടർഭരണ സാരഥ്യനിമിഷത്തിന്‌ നേർസാക്ഷിയായി. ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകിയപ്പോഴാണ്‌ സുബൈദയെ ലോകം അറിഞ്ഞത്‌.

കൊല്ലം പോർട്ട് ഓഫീസിനു സമീപം ചായക്കട നടത്തുകയാണ് പോർട്ട് കൊല്ലം സംഗമം നഗർ 77ൽ സുബൈദ. ആടിനെ വിറ്റ് കിട്ടിയ തുകയിൽനിന്ന് 5510 രൂപയാണ്‌  ഇല്ലായ്‌മകൾക്കിടയിലും മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക്‌ സുബൈദ നൽകിയത്‌. ആഹ്ലാദത്തോടെയാണ്‌ സുബൈദ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്‌. ‘മുഖ്യമന്ത്രിയെ കണ്ടു. സന്തോഷമായി. ഇനിയും പൈസ കിട്ടിയാൽ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകും’  –- സുബൈദ പറഞ്ഞു. ഹൃദ്‌രോഗത്തിന്‌ ഓപ്പറേഷന് വിധേയനായ ഭർത്താവ് അബ്ദുൽ സലാമിനും ഹൃദ്‌രോഗിയായ സഹോദരനുമൊപ്പം താമസിക്കുന്ന സുബൈദ പ്രളയകാലത്തും ആടിനെ വിറ്റ്‌ തുകനൽകി കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളിയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top