21 May Friday

തുണിക്കടകൾക്കും 
ജ്വല്ലറികൾക്കും ഓൺലൈൻ വിൽപ്പനയാകാം

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഏർപ്പെടുത്തിയ ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്‌. ഓൺലൈൻ, ഹോം ഡെലിവറികൾക്കായി തുണിക്കടകൾക്കും ജ്വല്ലറികൾക്കും മിനിമം ജീവനക്കാരെ വച്ച്‌ തുറക്കാം. വിവാഹ പാർടികൾക്ക്‌ ഒരു മണിക്കൂർ കടകളിൽ ചെലവിടാം. പൈനാപ്പിൾ ശേഖരണത്തിനും അനുബന്ധ ജോലികൾക്കും അതിഥിത്തൊഴിലാളികളെ അനുവദിക്കും.

ടാക്‌സ്‌ കൺസൾട്ടന്റുമാർക്കും ജിഎസ്‌ടി പ്രാക്ടീഷണർമാർക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ടെലികോം ടവർ അനുബന്ധ ജോലികളും അനുവദിക്കും. മത്സ്യത്തൊഴിലാളികൾക്ക്‌ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്‌ ഉപയോഗിച്ച്‌ ഭക്ഷ്യക്കിറ്റുകൾ നൽകുമെന്നും ഇളവുകൾ സംബന്ധിച്ച ഉത്തരവിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top