21 May Friday

'സമുദായം തിരയേണ്ട; അവരെല്ലാം കമ്യൂണിസ്റ്റുകാര്‍'

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021

കൊച്ചി> എല്‍ഡിഎഫ് മന്ത്രിസഭയിലെ കമ്യൂണിസ്റ്റ്  മന്ത്രിമാര്‍ ജനിച്ച സമുദായം തിരയുന്നവര്‍ക്ക് മറുപടിയുമായി പ്രശസ്തകവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

''എസ്എഫ്ഐ. നേതാവായ സഖാവ് പി.രാജീവിനെ യു.ഡി.എഫിന്റെ പോലീസ് തെരുവിൽ ഭീകരമായി തല്ലുന്നതിന്റെയും അടിവസ്ത്രം മാത്രം ഇടീച്ച് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങൾ കേരളം മറന്നിട്ടുണ്ടാവില്ല. അങ്ങനെ മാരകമായ പോലീസ്മർദ്ദനവും അറസ്റ്റും ജയിൽവാസവും അടക്കം അനേകം കഷ്ടതകൾ സഹിച്ച് പതിറ്റാണ്ടുകൾ പൊതുപ്രവർത്തനം നടത്തിയവരാണ് ജനങ്ങളുടെ അംഗീകാരം നേടിയ ഇന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിമാർ.

അവരെ അവർ ജനിച്ച സമുദായത്തിന്റെ വക്താക്കളാക്കി അവർക്കെതിരെ സാമുദായികവികാരം ഇളക്കിവിടാനുള്ള ചിലരുടെ  ശ്രമം നിർഭാഗ്യകരമാണ്.''-ചുള്ളിക്കാട് പറഞ്ഞു.

''പണ്ട് സഖാവ് വെളിയം ഭാർഗ്ഗവനോട്  ആരോ പറഞ്ഞുവത്രേ: "സി.പി.ഐ മന്ത്രിമാരെല്ലാം ഈഴവരാണല്ലൊ. ".
ഉടൻ വെളിയം മറുപടി പറഞ്ഞു:
" അല്ല. അവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണ്'.-ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരണക്കുറിപ്പില്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top