21 May Friday

രോ​ഗം പടർത്തിയത്‌ മതകൂട്ടായ്‌മകളും 
അതിഥിത്തൊഴിലാളികളുമെന്ന്‌ ഐസിഎംആർ

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021


ന്യൂഡൽഹി
രണ്ടാം കോവിഡ്‌ വ്യാപനത്തിന്‌ വഴിയൊരുക്കിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ ഇന്ത്യയിൽ എത്തിയത്  വിദേശ യാത്രക്കാരിലൂടെയാകാമെന്ന് ഐസിഎംആർ പഠനം. രാജ്യത്തിനകത്ത്‌ ഇവ വ്യാപിച്ചത്‌ അതിഥിത്തൊഴിലാളികളിലൂടെയും മതകൂട്ടായ്‌മകളിലൂടെയും ആകാമെന്നും റിപ്പോർട്ടിലുണ്ട്. വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ ആയിരങ്ങള്‍ മെട്രോന​ഗരങ്ങളില്‍ പണിയെടുക്കുന്നു. അടച്ചിടലിനെ തുടര്‍ന്ന് അവര്‍ കൂട്ടത്തോടെ ​ഗ്രാമങ്ങളിലേക്ക് മടങ്ങിയത് രോ​ഗവ്യാപനത്തിന് കാരണമായെന്നും പറയുന്നു.

വ്യാപനശേഷി കൂടുതലുള്ള  മൂന്ന് വൈറസ് വകഭേദം ഇന്ത്യയില്‍ കണ്ടെത്തി. ഇരട്ട വ്യതിയാനം വന്ന ബി. 1.617 എന്ന വകഭേദവും കണ്ടെത്തി. അതിവേ​ഗ വ്യാപനത്തിനുപിന്നില്‍  ഈ വകഭേദമാണ്. മഹാരാഷ്ട്രയി
ലും  തെലങ്കാനയിലും ഈ വര്‍ഷം ആദ്യം  ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ കണ്ടെത്തിയതും കേരളത്തിലടക്കം പകടർന്നതുമായ ബി. 1.617.2 വകഭേദം ‘ഉൽകണ്ഠയുളവാക്കുന്ന വകഭേദം’ ആയി കഴിഞ്ഞയാഴ്‌ച ഡബ്ല്യുഎച്ച്‌ഒ പ്രഖ്യാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top