COVID 19Latest NewsIndia

ഓക്സിജനും ഐസിയുവും ചികിത്സയും ഒക്കെ കിട്ടിയിട്ടും ജീവൻ രക്ഷിക്കാനായില്ല ; കോവിഡ് അപകടകാരിയെന്ന് വ്യവസായി

കോടികളുടെ ആസ്​തിയുള്ള ഹോഷിയാര്‍പൂരിലെ സിംഗ്ല സ്റ്റീല്‍ ഇന്‍ഡസ്ട്രീസിന്‍റെ ഉടമ.

ലുധിയാന: പണവും ഓക്സിജനും ഐസിയുവും ഒക്കെ ഉണ്ടായിട്ടും പൊലിഞ്ഞത് രണ്ടു ജീവനെന്ന് സാക്ഷ്യപ്പെടുത്തി വ്യവസായി. “കോവിഡ് എത്ര അപകടകാരിയാണെന്ന് ആര്‍ക്കെങ്കിലും അറിയണം എന്നുണ്ടെങ്കില്‍ എന്‍റെ കുടുംബത്തെ ഒന്ന്​ സന്ദര്‍ശിച്ചാല്‍ മതി. എന്‍റെ കയ്യില്‍ ധാരാളം​ പണമുണ്ട്​. മികച്ച ആശുപത്രിയില്‍ ഐ.സി.യു ചികിത്സയും ലഭിച്ചു. പക്ഷേ, എനിക്കെന്‍റെ മാതാപിതാക്കളെ രക്ഷിക്കാനായില്ല. അവര്‍ ഇരുവരും കോവിഡ്​ ബാധിച്ച്‌​ മരിച്ചു” -പറയുന്നത്​ രാജീവ് സിംഗ്ല.

ഹോഷിയാര്‍പൂര്‍ ആസ്ഥാനമായുള്ള വ്യവസായി. രാജീവിന്‍റെ മകള്‍ക്കും ജ്യേഷ്ഠന്‍ സഞ്ജീവ് സിഗ്ല(54)ക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഏറെനാള്‍ ഐ.സി.യുവില്‍ കഴിഞ്ഞ സഞ്ജീവ് ഇപ്പോള്‍ വീട്ടില്‍ ഓക്സിജന്‍ സഹായത്തോടെയാണ്​ കഴിയുന്നത്​. മകളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്​തികരമാണ്. കോടികളുടെ ആസ്​തിയുള്ള ഹോഷിയാര്‍പൂരിലെ സിംഗ്ല സ്റ്റീല്‍ ഇന്‍ഡസ്ട്രീസിന്‍റെ ഉടമ.കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരിക്കെയാണ്​ ഇദ്ദേഹത്തിന്റെഅമ്മ മരിച്ചത്​.​ 10ാം നാള്‍ അച്ഛനും.

“ഏപ്രില്‍ 23നാണ്​  അമ്മ കാന്ത റാണി(75)ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മൂന്ന് ദിവസത്തിന് ശേഷം അച്ഛന്‍ ടാര്‍സെം ചന്ദ് സിംഗ്ല (75) ക്കും രോഗം പിടിപെട്ടു. ഞങ്ങള്‍ പരമാവധി ശ്രമിച്ചു. മികച്ച ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ലഭിച്ചു. ഞങ്ങള്‍ക്ക് ഓക്സിജന്‍ ലഭിച്ചു, ഐ.സി.യു കിടക്കകള്‍ ലഭിച്ചു, അവരെ ചികിത്സിക്കാന്‍ ഞങ്ങളുടെ പക്കല്‍ ധാരാളം പണവുമുണ്ടായിരുന്നു. പക്ഷേ എനിക്ക് അവരെ രക്ഷിക്കാനായില്ല. മേയ് നാലിന് അമ്മ മരിച്ചു. ഡിസ്ചാര്‍ജ് ചെയ്​ത ശേഷം അച്ഛനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. മെയ് 14ന് അച്ഛനും വിട പറഞ്ഞു” -രാജീവ് സിംഗ്ല പറഞ്ഞു.

“എനിക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ഏപ്രില്‍ 23ന്​ ശേഷം ഞാന്‍ ഫാക്ടറി സന്ദര്‍ശിച്ചിട്ടില്ല. നമുക്ക് പണം പിന്നെയും സമ്പാദിക്കാം. പക്ഷേ, ഇപ്പോള്‍ നമ്മുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്​. ആശുപത്രിയില്‍ കിടക്ക ലഭിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും മന്ത്രി സുന്ദര്‍ ശാം അറോറ അടക്കമുള്ളവര്‍ ഏറെ സഹായിച്ചു. പക്ഷേ കൊലയാളി വൈറസില്‍നിന്ന്​ എന്‍റെ പ്രിയപ്പെട്ടവരെ രക്ഷിക്കാനായില്ല” -രാജീവ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button